Quick Contact:
Phone: 04-3369590
Email:info@islahionline.net
  • 2Slide1.jpg
  • Slide1.jpg
  • Slide2.jpg
  • Slide3.jpg
  • Slide4.jpg

ചരിത്രം

സയ്യിദ്‌സനാഉല്ലാ-- മക്തിതങ്ങള്‍, ശൈഖ്‌ മുഹമ്മദ്‌ മഹിന്‍ഹമദാനീ തങ്ങള്‍, വക്കം മുഹമ്മദ്‌അബ്‌ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി തുടങ്ങിയ പ്രഗത്ഭര്‍ പണ്ഡിതന്മാരുടെയും കേരളമുസ്‌ലിം ഐക്യസംഘം പോലെയുള്ള വലുതും ചെറുതുമായ സംഘടനകളുടെയും ആഭിമുഖ്യത്തില്‍പ്രവര്‍ത്തനമാരംഭിക്കുകയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും കേരള ജംഇയ്യ്‌തുല്‍ഉലമായുടെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ കേരളം മുഴുവന്‍ വ്യാപിച്ച്‌ വികസിക്കുകയുംചെയ്‌ത ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളും ചരിത്രവും വിശദീകരിക്കാന്‍ഞാനിവിടെ മുതിരുന്നില്ല. ഈ മഹത്തായ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിമതവിശ്വാസ-സാമൂഹിക നവോത്ഥാനരംഗത്ത്‌ കേരള മുസ്‌ലിംകള്‍ക്കുണ്ടായ വികാസവുംനേട്ടങ്ങളും നവോത്ഥാന പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന വര്‍ത്തമാനകാല അവസ്ഥഅതിന്റെഭാവി അതിനുണ്ടായിരിക്കേണ്ട ദീര്‍ഘകാല അജണ്ട തുടങ്ങിയ ചിലകാര്യങ്ങള്‍സംക്ഷിപ്‌തരൂപത്തില്‍ പ്രതിപാദിക്കാനാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌.

നേട്ടങ്ങള്‍, സദ്‌ഫലങ്ങള്‍

കേരളത്തില്‍ കഴിഞ്ഞ ഏഴ്‌ ദശാബദ്‌ങ്ങളായി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെഫലമായി ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മതവിശ്വാസം ആചാരരംഗത്തും സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്‌കാരിക രംഗങ്ങളിലും ഒട്ടേറെ പുരോഗതിയും വികാസവും സദ്‌ഫലങ്ങളുംസംജാതമായിട്ടുണ്ട്‌. വിശദീകരിക്കാന്‍ സമയമില്ല. ചില സൂചനകള്‍ മാത്രംനല്‍കട്ടെ.

മതനവോത്ഥാനം

സ്വാഭാവികമായും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഏറ്റവുംഉജ്ജ്വലമായ നേട്ടം മതനവോത്ഥാനരംഗത്താണ്‌. അതിന്റെ മുഖ്യ ആദര്‍ശം. അന്നും ഇന്നുംഎന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവവിശ്വാസവും ആരാധനയും എന്നആശയ(തൗഹീദ്‌)ത്തിലുള്ള ഊന്നലാണ്‌. ഈ മൗലിക തത്വത്തിനു വിരുദ്ധമായ എല്ലാവിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും അത്‌ ശക്തിയുക്തം എതിര്‍ക്കുകയുംഅതെല്ലാം തിരസ്‌കരിച്ചുകൊണ്ട്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായവിശുദ്ധഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങാന്‍ മുസ്‌ലിംകളെനിരന്തരംആഹ്വാനം ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. തല്‍ഫലമായി മുസ്‌ലിംസമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഒരുപാട്‌ ഇസ്‌ലാം വിരുദ്ധ അന്ധവിശ്വാസങ്ങളുംഅനാചാരങ്ങളും വിശ്വാസ ജീര്‍ണതകളും ശിര്‍ക്ക്‌- ബിദ്‌അത്തുകളും വലിയൊരളവില്‍നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളുടെ മതകീയ ജീവിതത്തിന്റെആധാരശിലകളായി ഇസ്‌ലാം ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്ന കെട്ടുകഥകള്‍ക്കുംപാതിരാപ്രസംഗങ്ങള്‍ക്കും മാല- മൗലൂദ്‌- ബൈത്തുകള്‍ക്കും മറ്റുക്ഷുദ്രസാഹിത്യങ്ങള്‍ക്കും പകരം വിശുദ്ധഖുര്‍ആനെയും തിരുസുന്നത്തിനെയുംപ്രതിഷ്‌ഠിക്കുന്നതില്‍ ഇസ്‌ലാഹീ പ്രസ്ഥാനം വളറെയേറെ വിജയിച്ചു. തല്‍ഫലമായി മതപരമായപ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ `ദലീല്‍' (ആധാരികപ്രമാണം) ആയി ഖുര്‍ആനുംഹദീസും കൊള്ളുകയില്ലെന്നും പണ്ഡിതന്മാരുടെ കിത്താബുകള്‍തന്നെ വേണമെന്നുംശഠിച്ചിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാര്‍പോലും ഇപ്പോഴും തങ്ങളുടെ പാദങ്ങള്‍സമര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും ഉപയോഗിക്കാന്‍തുടങ്ങിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ ഖുര്‍ആനിന്റെ അര്‍ഥവും വ്യാഖ്യാനവുംഗ്രഹിക്കാന്‍ കഴിയുമാറ്‌ മുജാഹിദ്‌ പ്രസ്ഥാനം നാട്ടിലുടനീളംനടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ലേര്‍ണിംഗ്‌ ക്ലാസുകളുടെ ശൃംഖല ഒരു പക്ഷെലോകത്ത്‌ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു വൈജ്ഞാനിക പ്രതിഭാസമാണ്‌. ഇതിനുപുറമെഗ്രന്ഥങ്ങള്‍ ലഘുലേഖകള്‍, പത്രമാസികകള്‍, മതപ്രസംഗങ്ങള്‍ സമ്മേലനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും ശുദ്ധവുംയഥാര്‍ഥവുമായ അധ്യാപനങ്ങള്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ജനങ്ങള്‍ക്ക്‌എത്തിച്ചുകൊടുക്കാന്‍ ഇസ്‌ലാഹീ പണ്ഡിതന്മാരും പ്രവര്‍ത്തകന്മാരും നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രഭാഷണ രൂപേണയും ലേഖനരൂപേണ ഇസ്‌ലാമിന്റെഅടിസ്ഥാനതത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കുംലോകത്തിനു മുഴുവനും പ്രയോജനകരമായ അതിലെ മാനവികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങളെയുംതത്വങ്ങളെയും മനുഷ്യര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നു.സമൂഹത്തിന്റെ പുരോഗതിക്കും ചിന്താസ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്‌ടിക്കുന്ന `തഖ്‌ലീദ്‌' സിദ്ധാന്ത(മദ്‌ഹബുകളുടെ ഇമാമുകളുടെ അഭിപ്രായങ്ങള്‍ അന്ധമായിസ്വീകരിക്കല്‍)ത്തെ നിരാകരിക്കുകയും ഇജ്‌തിഹാദിന്റെ (മതപ്രമാമങ്ങളുടെഅടിസ്ഥാനത്തിലുള്ള സ്വതന്ത്രഗവേഷണം) സര്‍വ്വകാല സാധുതയെയും അനിവാര്യതയെയുംഅംഗീകരിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസനവോത്ഥാനത്തിന്റെ താക്കോല്‍വിദ്യാഭ്യാസപ്രചാരണമാണെന്ന്‌ ആദ്യംമുതല്‍ തന്നെ ബോധ്യപ്പെട്ടിരുന്ന ഇസ്‌ലാഹീനേതാക്കന്മാരും പണ്ഡിതന്മാരും ഈ രംഗത്ത്‌ മുസ്‌ലിം സമുദായത്തെ ബോധവത്‌കരിക്കാനുംഅവര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അക്ഷീണം പരിശ്രമിച്ചു.വിദ്യാഭ്യാസത്തിലെ മത-ഭൗതിക- വിഭജനം അവര്‍ അംഗീകരിച്ചില്ല. മതവിദ്യാഭ്യാസവുംഭൗതികവിദ്യാബ്യാസവും നേടാന്‍ അവര്‍ സമുദായത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചു. മൗലാനിചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ പോലുള്ളവര്‍ വളരെ പഴഞ്ചനും അപരിഷ്‌കൃതവുമായിരുന്നമതവിദ്യാഭ്യാസം പരിഷ്‌കരിച്ചു. അങ്ങനെ ആധുനികരീതിയിലുള്ള നിരവധി മദ്‌റസകളുംഅറബിക്‌കോളെജുകളും നിലവില്‍വന്നു. സനാഊല്ല മക്തതങ്ങളും നമഅനീശൈഖും വക്കംമൗലവിയുംസെയ്‌താലിക്കുട്ടി മാസ്റ്ററും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും കെ എംസീതിസാഹിബും കെ എം മൗസവിയും മൗലാന അബുസ്സബാഹ്‌ അഹ്‌മദലിയും എം സി സിഅബ്‌ദുര്‍റഹ്‌മാന്‍ മൗലവിയും സി എന്‍ അഹ്‌മദ്‌ മൗലവിയും പോലെയുള്ള നേതാക്ക്‌ന്മാരുംപണ്ഡിതന്മാരും സമുദായത്തില്‍ മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന്റെ കാഹളംമുഴക്കി. സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യവും പ്രാധാന്യവും പ്രത്യേകംഊന്നിപ്പറഞ്ഞു. ഇസ്‌ലാഹീപത്രങ്ങളും പ്രാദേശിക ഇസ്‌ലാഹീ സംഘടനകളും ഈവിദ്യാഭ്യാസപ്രചാരണ യത്‌നങ്ങളില്‍ സജീവമായി പങ്കുവഹിച്ചു. ഇതിന്റെയെല്ലാം ഫലമായികേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം പ്രൈമറി സ്‌കൂളുകളും ഹൈസ്‌കൂളുകളുംസ്ഥാപിക്കപ്പെട്ടു. മലപ്പുറം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിനെപ്പോലുള്ള ബ്രിട്ടീഷ്‌സര്‍ക്കാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളുടെ സ്ഥാപനത്തിനു പിന്നിലും ഇസ്‌ലാഹീനേതാക്കളുടെ പ്രചോദനവും മാര്‍ഗദര്‍ശനവുമായിരുന്നു. 1948ല്‍ കേരളത്തിലെ പ്രഥമമുസ്‌ലിംകലാലയമായ ഫാറൂഖ്‌ കോളെജ്‌ സ്ഥാപിക്കപ്പെട്ടതിലും ഇസ്‌ലാഹീ നേതാക്കന്മാര്‍നേതൃത്വരരമായ പങ്കുവഹിച്ചിരുന്നു. തുടര്‍ന്നിങ്ങോട്ട്‌ കേരളത്തിലങ്ങളോമിങ്ങോളംഇസ്‌ലാഹീ നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിലും നിയന്ത്രണത്തിലുംനിരവധി സ്‌കൂളുകളും കളെജുകളും അറബിക്‌കോളെജുകളും മറ്റും നിലവില്‍വന്നു. ഈ പ്രക്രിയഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തിരൂരങ്ങാടിയിലും മേപ്പയൂരും എടവണ്ണയിലുംപുളിക്കലും അരീക്കോടും മറ്റും തലയുയര്‍ത്തിനില്‍ക്കുന്ന വിദ്യാഭ്യാസസ്ഥാപനസമുച്ചയങ്ങള്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയിലെ ഇസ്‌ലാഹീപങ്കിന്റെഉത്തമനിദര്‍ശനങ്ങളാണ്‌. മുസ്‌ലിം വിദ്യാഭ്യാസരംഗത്ത്‌ മഹത്തായസേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംഘടനകളായ എം ഇ എസ്സിന്റെയും എംഎസ്‌ എസ്സിന്റെയും രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാഹീനേതാക്കന്മാര്‍ക്ക്‌ അനിഷേധ്യമായപങ്കാണുള്ളത്‌.