Quick Contact:
Phone: 04-3369590
Email:info@islahionline.net
  • 2Slide1.jpg
  • Slide1.jpg
  • Slide2.jpg
  • Slide3.jpg
  • Slide4.jpg

ഇസ്‌ലാഹീ പ്രസ്ഥാനം

വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ `ഇസ്‌ലാഹീ' അഥവാ മുജാഹിദ്‌ പ്രസ്ഥാനമാണ്‌. വേണമെങ്കില്‍ അതിനെ സലഫീ പ്രസ്ഥാനമെന്നും വിളിക്കാം. ഇസ്‌ലാമിന്റെ ശുദ്ധമായ സ്രോതസ്സുകളിലേക്കുള്ള മടക്കം എന്നതാണ്‌ `സലഫി' ശബ്‌ദംകൊണ്ടുദ്ദേശിക്കപ്പെടുന്നതെങ്കില്‍. മറിച്ച്‌ ഈയിടെ ആയി മുജാഹിദുകളെന്ന്‌ അവകാസപ്പെടുന്ന ഒരുവിഭാഗം ആളുകള്‍ ചെയ്യുന്നതുപോലെ പൂര്‍വീകരും ആധുനികരുമായ ചില പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അപ്പടി അന്ധമായി അനുകരിക്കുകയും സ്വീകരിക്കുകയും ചെയ്യലാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍, സലഫിനാമം ഒഴിവാക്കുന്നതായിരിക്കും, തെറ്റിദ്ധാരണ ഇല്ലാതിരിക്കാന്‍ കൂടുതല്‍ സഹായകം.

മറ്റു ചില പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും കര്‍മ്മപരിപാടികളിലും ഈ ദൃശപ്രവര്‍ത്തനങ്ങളുടെ പാരകളും അംശങ്ങളും കണ്ടേക്കാം. എന്നാല്‍ അവര്‍ തങ്ങളുടെ നവോത്ഥാന സംരംഭങ്ങളില്‍ തൗഹീദ്‌, സുന്നത്ത്‌, ഇജ്‌ത്തിഹാദ്‌, ശിര്‍ക്കിനോടും ബിദ്‌അത്തുകളോടും തഖ്‌ലീദിനോടുമുള്ള എതിര്‍പ്പ്‌ തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കാറില്ല. അതുകൊണ്ട്‌ അവ പൂര്‍ണമായ അര്‍ഥത്തിലുള്ള ഇസ്‌ലാഹീ പ്രസ്ഥാനങ്ങളായി പരിഗണിക്കാന്‌ നിവൃത്തിയില്ല. അക്കൂട്ടത്തില്‍ ചില പ്രസ്ഥാനങ്ങളും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രത്യക്ഷവക്താക്കളും പ്രയോക്താക്കളും പോലുമാണ്‌. എന്നാല്‍, അക്കൂട്ടര്‍, വിശിഷ്യാ അവരിലെ തീവ്രവിഭാഗക്കാര്‍, മുജാഹിദുകളൊന്നുമല്ല, തങ്ങളാണ്‌ കേരള മുസ്‌ലിം സമൂഹത്തില്‍ ഇക്കാണുന്ന എല്ലാ നവോത്ഥാനത്തിനും കാരണക്കാര്‍ എന്ന്‌ എട്ടുകാലി മമ്മൂഞ്ഞുമാരെപോലെ അവകാശപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചിരിച്ചു തള്ളണ്ട പരിഹാസ്യമായ ഒരു വിരോധാഭാസം എന്നേ ഈ അവകാശവാദത്തെക്കുറിച്ച്‌ നമുക്ക്‌ പറയാനുള്ളൂ. മുമ്പ്‌ വിദ്യാഭ്യാസത്തെയും അക്ഷരാഭ്യാസത്തെപോലും എതിര്‍ത്തിരുന്ന പിന്തിരിപ്പന്‍ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും പിന്‍തലമുറക്കാരായ ഇവര്‍ ഇപ്പോഴുംകുറെവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നുണ്ട്‌. എന്ന കാരണംകൊണ്ടുമാത്രം അവരെ ഇസ്‌ലാഹമിക നവോത്ഥാന പ്രസ്ഥാനമായി പരിഗണിക്കന്‍ നിവൃത്തിയില്ല. കാരണം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പായല്‍പോലെ തന്നെ ഇസ്‌ലാം വിരുദ്ധമായി മാറ്റമില്ലാതെ തുടരുകയാണ്‌.